ചരിത്രം സ്വയം ആവര്‍ത്തിക്കുന്നുണ്ടോ എന്നെനിക്കറിയില്ല

കവി : യഹൂദ അമിക്കായ്*
വിവര്‍ത്തനം : എം.ഫൈസല്‍  



















ചരിത്രം സ്വയം ആവര്‍ത്തിക്കപ്പെടുമോ
എന്നെനിക്കറിയില്ല
എന്നാല്‍ എനിക്കറിയാം
നിനക്കതറിയില്ലെന്ന്.

ആ നഗരം വിഭജിക്കപ്പെട്ടത്
ഞാനോര്‍ക്കുന്നു.
യഹൂദര്‍ക്കും അറബികള്‍ക്കുമിടയില്‍
മാത്രമല്ല;
എനിക്കും നിനക്കുമിടയിലും,
നമ്മളൊരിക്കല്‍ ഒന്നിച്ചായിരുന്നപ്പോള്‍ .

നമ്മള്‍ തന്നെ അപായങ്ങളുടെ
ഗര്‍ഭാശയമുണ്ടാക്കി.
നമ്മള്‍ തന്നെ ജഡീകരിക്കുന്ന
യുദ്ധങ്ങളുടെ ഭവനമുണ്ടാക്കി.
മരവിപ്പിക്കുന്ന ഹിമശിലകള്‍ കൊണ്ട്
വിദൂര ഉത്തരദേശത്ത്
ഊഷ്മളമായ ദൃഡഭവനമുണ്ടാക്കിയ
ആളുകളെ പ്പോലെ.

നഗരം സംയോജിക്കപ്പെട്ടിരിക്കുന്നു.
പക്ഷെ, നമ്മള്‍ ഒന്നിച്ചില്ല.
ഇപ്പോള്‍ ഞാനറിയുന്നു
ചരിത്രം ആവര്‍ത്തിക്ക പ്പെടുന്നില്ല.
അത് നിനക്കറിയില്ലെന്ന്
എനിക്കറിയാമായിരുന്നു.

* ജര്‍മ്മന്‍ കവി. പിന്നീട് ജറുസലേം നഗരത്തില്‍ താമസമാക്കുകയും പശ്ചിമേഷ്യന്‍ ശാന്തിക്കും വേണ്ടി എഴുതിയ കവി.

No comments:

Post a Comment