സ്വര്‍ഗ്ഗത്തിലേക്ക് വീണ്ടും

കവി: ചോന്‍ സാംഗ് പ്യോംഗ് *
വിവര്‍ത്തനം: സോണ ജി

  


















സ്വര്‍ഗ്ഗത്തിലേക്ക് ഒരിക്കല്‍
കൂടെ മടങ്ങവേണം.
പുലരി ചുംബിച്ച് അലിയിച്ച
മഞ്ഞിന്റെ കൈയോട് കൈ ചേര്‍ത്ത്.
സ്വര്‍ഗ്ഗത്തിലേക്ക് തിരിക്കവേണം
വീണ്ടുമെനിക്ക്,
മലഞ്ചെരുവില്‍ തത്തിക്കളിച്ച
മേഘമുദ്രയും നമ്മള്‍ രണ്ടും ചേര്‍ന്ന്.
സ്വര്‍ഗ്ഗത്തിലേക്ക് മടങ്ങണം വീണ്ടുമെനിക്ക്.

ഈ മനോഹര ജീവിത അവസാന യാത്രയില്‍
തിരികെ പ്പോയി ചൊല്ലും ഞാന്‍ :
"എത്ര സുരഭിലമായിരുന്നതെന്നോ"

കൊറിയന്‍ കവി

No comments:

Post a Comment