താജ്മഹല്‍

കവി :ഏകാന്ദു ശ്രീ വാസ്തവ് 
വിവര്‍ത്തനം: സന്തോഷ്‌ അലക്സ്


  












നീ സ്നേഹിച്ചോ 
എന്നാല്‍  താജ്മഹലിനെപ്പറ്റി ഓര്‍ക്കരുത് 
അല്ലങ്കിലുമത് സാധാരണക്കാര്‍ക്ക്
പറഞ്ഞിട്ടുള്ളതല്ല

നീ പ്രേയസിക്ക്
എന്തെങ്കിലും കൊടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍
ജീവിച്ചിരിക്കുമ്പോള്‍ തന്നെ കൊടുക്കൂ
ഉദാഹരണ ത്തിന് കാര്‍ത്തികമാസത്തില്‍
പൂന്തോട്ടത്തിലെ വലിയ ജമന്തി കൊടുക്കൂ
അത് നല്ല ഉപഹാരമായിരിക്കും

ഇതിഹാസം സാക്ഷിയാണ്
താജ്മഹല്‍ പണിയുന്നവന്റെ
രണ്ടു കയ്യും വെട്ടിക്കളയപെടും.

No comments:

Post a Comment