കവി :കേശവ് തിവാരി |
എന്റെ ഗ്രാമത്തിലെ അട്ടിടയരുടെ പക്കല്‍
ഇപ്പോള്‍ ആടുകളില്ല
മുത്തശ്ശി പറയുമായിരുന്നു
പുതുപെണ്ണ് പൊന്നില്ലാതെയും
ഏഷണിക്കാര്‍ ഏഷണി ഇല്ലാതെയും കഴിഞ്ഞേക്കാം
എന്നാല്‍ ആട്ടിടയര്‍ക്ക് ആടുകളില്ലാതെ കഴിയാനാകില്ല
ലോകത്തില്‍ ഇപ്പോള്‍
ആടുകള്‍ ഇല്ല എന്നല്ല
എന്റെ ഗ്രാമത്തിലെ ആട്ടിടയരുടെ പക്കല്‍
ഇപ്പോള്‍ ആടുകളില്ല
ഗ്രാമത്തെ മുഴുവന്‍ പുതപ്പിക്കുവാന്‍
കമ്പിളി നെയ്യുന്നവൃദ്ധയുടെ പക്കല്‍ ഇപ്പോള്‍ നൂലില്ല
നെയ്യുന്നകഴിവ് വേണ്ട എന്നല്ല
എന്നാല്‍ ഇപ്പോള്‍ ആവശ്യമില്ല എന്ന് മാത്രം
വര്‍ഷങ്ങളായാലും നെയ്ത്തിലൂടെ അറിയപെട്ടവര്‍
ഇന്ന് ഏത് വിധത്തിലറിയപ്പെടും
സത്വം നഷ്ടപ്പെടുന്നതിന്റെയും
ഒറ്റപ്പെടലിന്റെയും സമയമാണിത്
രാഷ്ട്രം തന്റെ സത്വത്തിനായി
ഉയര്‍ന്നപ്പോളെല്ലാം
ലോകത്തിന് തന്റെ ചുവട് മാറ്റിവെക്കേണ്ടി വന്നു.
No comments:
Post a Comment