തിളക്കം

കവി : ഡോ.ശിഹാബ് ഘാനം  
വിവര്‍ത്തനം : അസ്മോ പുത്തഞ്ചിറ 





             
                                                                  














എത്ര അകലത്തിലാണെങ്കിലും
നിന്റെ നോട്ടമെറിയുന്ന തിളക്കം വീണ്ടും
എന്റെ മുഖം പ്രകാശിതമാക്കുന്നെന്നറിയുന്നു.
ജീവിതചക്രത്തിനിടയില്‍ ഞെരിഞ്ഞമരുന്ന 
ശബ്ദം തീപ്പെട്ടിക്കൊള്ളിയുടെ തിളക്കം പോലെ 
നക്ഷത്ര ശോഭ കണ്ണില്‍ നിറയുന്നു. 

കാടും മലയും പോലെ അകലെയാണെങ്കിലും
കടലിന്റെ ആവേശമുള്‍ക്കൊണ്ട് 
ഒരു തത്വ ജ്ഞാനിയെ പ്പോലെ 
ആഴവും പരപ്പുമുള്‍ക്കൊള്ളുന്ന സത്യം 
പഠിക്കാന്‍ പ്രേരിപ്പിക്കുന്നു. 

അവിരാമം നൃത്തം ചെയ്യുന്ന തിരമാലകള്‍
പൂര്‍ണ്ണ ചന്ദ്രശോഭയാല്‍ മിന്നലിന്റെ നുറുങ്ങുകളായ്‌ 
പുതുഭംഗി കാഴ്ച വെക്കുന്നു.
ഉറക്കമില്ലായ്ക എത്രമാത്രം മാറ്റ് കൂട്ടിയ നിന്റെ
കണ്‍പോളകളെ   ഞാന്‍ ചുംബിക്കട്ടെ.

എന്നാല്‍ കടലും മലയും കാഴ്ചക്കാര്‍ .
ഓരോ മലയും തൊട്ടുണര്‍ത്തുന്നത് 
ദീര്‍ഘ വീക്ഷണത്തിന്റെ ഉന്നത
അര്‍ത്ഥ തലമുള്ള പ്രചോദനവും
ക്ഷമയുടെയും സഹനത്തിന്റെയും 
തത്വശാസ്ത്രവുമാണ്.

കര വലയത്തിലൊതുക്കി നാളുകളിലേക്ക്..
മറയുന്ന കാലത്തില്‍ 
മറയാത്ത നാടുകളിലേക്ക് ..

എത്ര അത്ഭുതമാണ്
നെഞ്ചില്‍ ചേര്‍ന്നലിയുകയും
കര വലയത്തില്‍ പ്രതിയോഗികള്‍
ഒന്നാകുകയും ചെയ്യുന്നത്.
അക്രമത്തിന്റെ ഉയരങ്ങളില്‍
നിര്‍മ്മലതയുടെ പാരമൃതയില്‍
അകലങ്ങളുടെ ദൂരമാരിയാതെ
കടല്‍
തിരമാലകള്‍
രാത്രി
അല്ലെങ്കില്‍ മലകളുടെ ഉയരം..
ഞാന്‍ ഇത് മാത്രം അറിയുന്നു,
തിളക്കം 
ആത്മാവിനെയും സചേതന സൌന്ദര്യത്തെയും 
കീഴടക്കുന്നുവെന്ന്. 

No comments:

Post a Comment