|
വിവര്‍ത്തനം :ഇന്ദ്രസേന |
|
കവി :പാബ്ലോ നെരുദ |
സത്രം നിറയെ ആളുകള്‍
ഒരു സ്വപ്നത്തില്‍ എന്ന പോലെ
അവര്‍ക്കിടയിലേക്ക് അവള്‍ വന്നു
പൂര്‍ണ്ണ നഗ്നയായി
ഒരു മത്സ്യ കന്യക
നദിയില്‍ എപ്പോഴോ എങ്ങിനെയോ
വഴി തെറ്റി പോയ
മത്സ്യ കന്യക
സത്രം അടക്കാന്‍ തുടങ്ങുക ആയിരുന്നു
കുടിച്ചു കൂത്താടുന്ന നാവികര്‍
അവളെ തുറിച്ചു നോക്കി
അപ്പോള്‍ നദിയില്‍ നിന്നും കയറി വന്ന
അവള്‍ക്കു ഒന്നും അറിയില്ലായിരുന്നു
തിളങ്ങുന്ന അവളുടെ മാംസം..
അതിലവര്‍ വര്‍ഷിച്ച അധിക്ഷേപം
സ്വര്‍ണ സ്തനങ്ങള്‍ നോക്കി
അവര്‍ അസഭ്യങ്ങള്‍ പറഞ്ഞു കൊണ്ടേ ഇരുന്നു
കണ്ണ് നീര്‍ എന്തെന്ന് അവള്‍ അറിഞ്ഞില്ല
അത് കൊണ്ട് അവളുടെ കണ്ണുകള്‍ നിറഞതുമില്ല
വസ്ത്രങ്ങള്‍ എന്തെന്ന് അവള്‍അറിഞ്ഞില്ല
അത് കൊണ്ട് അവള്‍ നഗ്നയായിരുന്നു
കുടിയന്മാര്‍ അവളുടെ മേനിയില്‍ കറുപ്പ് വീഴ്ത്തി
നിലത്തു വീണു ഉരുണ്ടു
അവര്‍ അട്ടഹസിച്ചു
അവള്‍ മൌനം പൂണ്ടു
കാരണം അവള്‍ക്കു സംസാരിക്കാന്‍ അറിയുമായിരുന്നില്ല
നഷ്ട്ട പ്രണയത്തിന്റെ അരണ്ട നിറമായിരുന്നു
അവളുടെ കണ്ണുകള്‍ക്ക്
അവളുടെ കയ്യുകള്‍
വെളുത്ത പുഷ്യ രാഗങ്ങള്‍ പോലെ തിളങ്ങി
പവിഴ പ്രകാശത്തില്‍
അവളുടെ ചുണ്ടുകള്‍ എന്തോ
മൌനമായി പറയുന്നുണ്ടായിരുന്നു
സത്ര കതകു കടന്നു
എപ്പോഴോ
അവള്‍ വീണ്ടും പുഴയിലെത്തി
പുഴ അവളെ ശുദ്ധീകരിച്ചു
മഴയില്‍ തിളങ്ങുന്ന ഒരു വൈര കല്ല്
പോലെ അവള്‍ തിളങ്ങി
ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കാതെ
അവള്‍ അകലേക്ക് നീന്തി നീന്തി പോയി
ശൂന്യതയിലേക്ക്
മരണത്തിലേക്ക്